You have got of informations to upload, about your small beautiful place panakkade....

plz call;09746681036
thank you .

bk.

Thursday, October 21, 2010

കവിത

വിട പറ
യും മുമ്പ്‌

റീജ മുകുന്ദൻ



അകലുകയാണല്ലോ സ്നേഹദീപങ്ങളും
അറിയാതുണരുന്ന വിരസസ്വപ്നങ്ങളും
ദു:ഖാഗ്നിയായ്‌ മനം കത്തിപ്പടരുമ്പോൾ
നഷ്ട സ്‌മൃതികൾ തൻ കയ്‌പുനീർ നുണഞ്ഞിടാം

നീറിയമരുമെൻ മോഹചാപല്യങ്ങളെ
കാലുകളിടറിയ യാഗാശ്വമാക്കിടാം
മിടിക്കാൻ മടിക്കുന്ന ഹൃദയത്തോടെത്ര നാൾ
മത്സരിച്ചീടും തോറ്റു പിന്മാറീടുവാൻ..

ആവില്ല ക്ലാവു പിടിച്ചൊരീ ദീപത്തിൽ
ജീവന്റെ തിരിനാളം കൊളുത്തിവച്ചീടുവാൻ!
ആർത്തിപൂണ്ടലറിപ്പായുന്ന പ്രാണനെ
സ്വാർത്ഥ പാശത്താൽ ബന്ധിച്ചു നിർത്തുവാൻ

നിൻ സ്വനം മാത്രമാണാശ്വാസ വാക്കിനി
സാന്ത്വനമേകുവാൻ അണയുമോ മമ സഖീ..
മിഴിനീരടരുമ്പോൾ മാറിൽ പടർന്നൽപം
പഴയ പാഴ്‌ സ്വപ്നങ്ങളെ തഴുകിയുറക്കിടാം

മരണം അരികിലാണെന്നറിഞ്ഞീടിലും
മുറവിളിച്ചീടാതെ മൂകമായിരുന്നിടാം
മിഴിനീരിലുറയുന്ന മൗനാനുരാഗത്താൽ
മറവിതൻ ആഴക്കടലിൽ മറഞ്ഞിടാം..


റീജ മുകുന്ദന്‍ പനക്കാട് പി.ഒ. കരിമ്പം വഴി : തളിപ്പറമ്പ്‌ കണ്ണൂര്‍ - 670 142

No comments:

Post a Comment